Tuesday, June 08, 2010

കർമ്മം




ഒപ്പത്തിനൊപ്പം ഓടാൻ ശ്രമിക്കുക.
നീലമേഘത്തെ കിതപ്പിക്കുക.
ആധികൾ വ്യാധികൾ ചാടിക്കടക്കുക.
അലയാ‍ഴിമേലേ നടക്കാൻ പഠിക്കുക.
ചുടലഭുതങ്ങളെ വെട്ടിച്ചു നീങ്ങുക.
സിംഹത്തിൻ വായിൽ കയ്യിട്ടു നോക്കുക.
വെട്ടാൻ വരുന്ന പോത്തിന്റെ ചിത്രം
നെഞ്ചത്തു കുത്തുക.
അജ്ഞാത ഗന്ധര്‍വ്വ നഗരത്തില്‍ വാഴുക.
മനസെന്ന പട്ടട കത്തിച്ച ചൂട്ടുമായ്
മുന്നോട്ടു നീങ്ങൂക.
പൊങ്ങച്ചകുഴികളിൽ വീഴാതിരിക്കുക.
നീതിതൻ വാതിലിൽ മുട്ടി വിളിക്കുക.
ധർമ്മത്തിൻ കൈകുമ്പിള്‍ നീട്ടിപിടിക്കുക.
എളിമയാം ജീവിതം എത്തിപ്പിടിക്കുക.
ഉപ്പിനും മുളകിനും അപ്പുറം പോകുക.
ശിഥിലമാം ഭാവന കെട്ടിപ്പടുക്കുക.
മറ്റൊരു ലോകം സാക്ഷാത്കരിക്കുക.
കാലപ്പഴക്കത്താൽ ദ്രവിക്കുക.
അവസാനമകതാരിലെല്ലാമറിഞ്ഞ്
അന്നപാനം വെടിഞ്ഞ്,ഇരുളിന്റെ മുറ്റത്ത്
ആരോരുമില്ലാതെ
എല്ലാം ബോധിച്ചിരിക്കുക.
ചെയ്തകുറ്റങ്ങളിൽ പശ്ചാത്തപിക്കുക.
ജ്ഞാനപുംഗവൻമാരാം
നല്ല മനുഷ്യർക്ക് നന്ദി പറയുക.
കണ്ണേ മടങ്ങുക.