Sunday, November 13, 2011

തിരുപ്പതി


എത്രവാരിയാലും ശരിയാകില്ല
ഒട്ടും ഉള്ളില്ലാത്ത
കരുത്തില്ലാത്ത
ഈ കോലൻമുടി.
നല്ല ഭംഗിയുള്ള
ചുരുണ്ട മുടിയുണ്ടാകാൻ
പഴയപൂവാലൻ തിരുമാലിയാകാൻ
ഈ തലയൊന്നു മുണ്ഡനം ചെയ്യണം.
അരയന്നങ്ങൾ പറക്കും
വഴിത്താര നോക്കി
വടക്കോട്ടു പോകണം.
ഭൂമിവൈകുണ്ഡത്തിന്‍
ഭൂഗുരുത്വ കേന്ദ്രത്തിൽ പതിക്കണം.
മഹാഭാരത ജനപഥത്തില്‍
ഒരു തുള്ളിയായലിയണം.
ശിരോവസ്തിയിൽ ചന്ദനം തേച്ച്
ഡമരുകം കൊട്ടി
ഡിണ്ടിമം മുഴക്കണം.
ആനന്ദമൂർച്ചയിലാറടണം.
മടങ്ങുമ്പോൾ “കവിയുടെ കാൽ‌പ്പാടുകൾ“*
വീണ്ടും വായിച്ച്
കുയിലുകൾക്കൊപ്പം കൂകണം.
മയിലുകൾക്കൊത്തു നൃത്തം വയ്ക്കണം.
മരിച്ചാലും ജീവിക്കും മായിക ലോകത്തിൽ
മൂഷികവാഹനത്തിൽ സഞ്ചരിക്കണം.
മഹാബലി വാഴും പാതാളഗലിയില്‍ ചെല്ലണം.
സമത്വത്തിന്നോണമുണ്ണണം.
വീണ്ടും ശരീരമെന്ന ഈ പന്നാക്ക് വണ്ടി
ആവുന്നിടത്തോളം തള്ളണം.
ആകാശമിടിയും വരെ അങ്ങനെയങ്ങനെ.

*പി.കുഞ്ഞിരാമൻ നായർ

3 comments:

നാമൂസ് said...

ഈ വൈരുദ്ധ്യം തന്നെയാണ് ജീവിതം.
അതിനെയും ജയിക്കാനായാല്‍ സ്വസ്ഥം.

നല്ല കവിതക്ക് അഭിനന്ദനം.

T.R.GEORGE said...

സന്തോഷം സുഹൃത്തുക്കളെ സന്തോഷം.

faisu madeena said...

നല്ല കവിത