- നാൽപ്പത്തിമൂന്നാമത് ഗോവ അന്താരാഷ്ട്ര ചലിച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ഐ.ഡി.എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലയാളിയായ കമൽ കെ.എം ആണ് ഇതിന്റെ സംവിധായകൻ. - അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയാണിത്.
- ഇതൊരു പൊള്ളിക്കുന്ന ചിത്രമാണന്നു പറഞ്ഞാൽ അധികമാവില്ല.
- മുംബെയിലെ അഴുക്കു നിറഞ്ഞ ചേരികളും
അതിൽ നുരിക്കുന്ന മനുഷ്യരുമാണ് ഇതിന്റെ സെല്ലുലോയിഡ് പ്രതലം. - ഇവിടന്നാണ് കുറച്ചുനാൾ മുമ്പ് സായിപ്പ് “സ്ലം ഡോഗ് മില്ലിണയ‘റെ
പിടിച്ചുകൊണ്ടുപോയത്. - അന്നത് കണ്ട് ഓക്കാനിച്ച് ചിരിച്ചായിരിക്കും ആ ജൂറിമാരതിന് ഓസ്ക്കാർ അവാർഡ് കൊടുത്തിണ്ടുണ്ടാവുക.
- അതു മനസ്സിലാക്കാതെ ആ അവാർഡിൽ വെറുതെ പുളകം കൊള്ളുന്ന
ഇന്ത്യയിലെ ആഢ്യന്മാർക്കുള്ള മറുപടിയാണ് ഈ ചിത്രം. - എവിടന്നോ വന്ന് എങ്ങനെയെക്കയോ ജീവിക്കുന്ന മനുഷ്യപ്പറ്റങ്ങളുടെ വലിയ ചതുപ്പാണ് മുംബെയിലെ ഈ ചേരികളെന്നത് കുപ്രസിദ്ധമാണ്..
- അവിടെ ഒരന്യ നാട്ടുകാരി പെൺകുട്ടി തന്റെ ഫ്ലാറ്റിൽ ജോലിക്കുവന്ന് മരിച്ചു പോയ അഞ്ജാതനായ ഒരു മനുഷ്യന്റെ മേൽവിലാസവും തിരക്കി ചെന്നു ചേരുന്നു.
- ഈ കഥാപാത്രമായി വേഷമിടുന്ന
- അഞ്ജലി താപ്പ ഭേദപ്പെട്ട അഭിനയം കാഴ്ച വച്ചു.
- മാലിന്യക്കൂമ്പാരങ്ങളുടെ മുടുക്കു വഴികളിൽ അവൾ നേരിടുന്ന പ്രതിസന്ധികളാണ്
- ഈ ചിത്രത്തിന്റെ കാതൽ.
- ഇക്കാലത്തിന്റെ കണ്ണും കരളുമായ മൊബൈൽ ഫോണും ഇതിലെ കഥാപാത്രങ്ങളാണ്.
- ഒരു കുട്ടിക്കുറുമ്പൻ തട്ടിപ്പറിച്ചുകൊണ്ടോടുന്ന ഐ ഫോണിന്റെ നഷ്ടപ്പെടലിൽ തീരുന്ന സിനിമ ഇവിടത്തെ സമകാലീന ചരിത്രത്തേയും പങ്കുവയ്ക്കുന്നു.
- അച്ചുകുത്തിന്റെ ആധുനിക സംവിധാനം നടപ്പിലാക്കുന്ന ഭരണകൂടത്തെയും പ്രതിയാക്കുന്നു.
- വെള്ളപ്പോക്കം പോലെ വരുന്ന ഇന്ത്യൻ മന്ദബുദ്ധി സിനിമകൾക്കിടയിൽ നമ്മുടെ യാഥാർത്യങ്ങളോടടുത്തു നിൽക്കുന്ന
- സിനിമകളുണ്ടാകുന്നത് ശ്ലാഘനീയമാണ്.
- കമൽ കെ.എം ന് ആശംസകൾ
Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts
Friday, December 07, 2012
ഐ.ഡി എന്ന ഹിന്ദി സിനിമ
Thursday, December 09, 2010
Subscribe to:
Posts (Atom)

