മലങ്കാറ്റു കൂകിത്തിമിർക്കുന്നപോലെ
മദംപൊട്ടിയെന്നിൽ പിറക്കുന്നു സ്വപ്നം
മറക്കാത്ത രക്തക്കറയുള്ള സ്വപ്നം.
സഹിച്ചന്നുകണ്ടെൻ മനസ്സിന്റെ മായാ
സമുദ്രത്തിനുള്ളിലിരുളിന്റെ കൂറ്റൻ
തിരമാലയായി പിതൃഘാത ബോധമിരമ്പുന്ന കാഴ്ച്ച.
കരയുവാൻ പോലും കഴിയാതെഞാനാ
കരിങ്കല്ലുമെത്ത പുണർന്നങ്ങുപോകെ
കഴുകായിവന്നെൻ ഹൃദയം പറിച്ചു
കലികാലസ്വപ്നം മറഞ്ഞങ്ങുപോയി.
മരണം കഴിഞ്ഞ വീട്ടിലേക്കന്നൊരു
ശവവണ്ടിമെല്ലെയൊഴുകിയണഞ്ഞു.
കറതീർന്നു പെയ്ത കാലവർഷങ്ങളിൽ
ഒരുകാലഘട്ടം കടന്നങ്ങുപോയി.