Tuesday, January 10, 2012

കാക്കത്തൊള്ളാ‍യിരം



വെട്ടിയിട്ട മാവിന്റെ ഒരില
ഞെട്ടടർത്തി
രണ്ടായിക്കീറി
ഒരു പകുതിയെടുത്താൽ,
അത്രേയുള്ളൂ
കേരളത്തിന്റെ ആകൃതിയും
വിസ് തൃതിയും.
എന്നിട്ടും അതിലാകുന്നു..
പെറ്റുപെരുകി
നിറഞ്ഞ് കവിഞ്ഞ്
ചവിട്ടിത്താഴ്ത്താൻ
സ്ഥലമില്ലാതെ
കാക്കത്തൊള്ളായിരം
വാമനൻമാർ.

6 comments:

മാധവൻ said...

സുഹൃത്തെ,ജോര്‍ജേ
ഒരു പാതിയിലയില്‍ കേരളത്തിലെ കാക്ക തൊള്ളായിരം വാമനന്‍മാരെ കുളിപ്പിച്ചു കിടത്തിയ താങ്കള്‍ക്കു ബ്രാഹ്മണശാപം കിട്ടാതിരിക്കാന്‍ മാവേലിയുടെ അനുഗ്രഹമുണ്ടാകട്ടെ
കവിത വളരെ ഇഷ്ടപ്പെട്ടു

ഒരു കുഞ്ഞുമയിൽപീലി said...

ചെറു ചിന്തയില്‍ വളര്‍ന്ന വരികള്‍ ഇഷ്ടമായിട്ടോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Artof Wave said...

വരികള്‍ ചെറുത് ആശയം വലുത്

ഷാജു അത്താണിക്കല്‍ said...

ആശംസകള്‍ ഭായി

ഷാജു അത്താണിക്കല്‍ said...

ആശംസകള്‍ ഭായി

പൈമ said...

നമ്മുടെ വാമനന്മാര്‍ രാഷ്ട്രിയക്കാര്‍ ആണ് മാഷെ ..