കണ്ടതിനേക്കാൾ കടുത്തതാണ്
ഇനി കാണാനുള്ളത്.
കേട്ടതിനേക്കാൾ കിടുങ്ങുന്നതാണ്
ഇനി കേൾക്കാനുള്ളത്.
അറിഞ്ഞതിനേക്കാളപ്പുറമാണ്
ഇനി അറിയാനുള്ളത്.
കണ്ടതും കേട്ടതും
അറിഞ്ഞതുംവഴി-
നല്ലതൊന്നും ചെയ്യാൻ
കഴിയില്ലയെങ്കിൽ
വന്നതിനേക്കാൾ വലുത്
വായും പൊളിച്ച്
വേഗത്തിലിങ്ങെത്തും.
ഉള്ളതും പോകും.
ഏതു പഞ്ചനക്ഷത്രവീടും
തകരും.
അത്രക്കുകേടാണകത്ത്.
ജടിലമാണാധി.
പുറംമോടി വെറുതെ.
വീഴാതിരിക്കണം
വാഴണമെങ്കിൽ
വഴി തെറ്റാതിരിക്കണം.
ചതി പറ്റാതെ നോക്കണം.
പടനിലങ്ങളാണേറേ...
3 comments:
വാഴണമെങ്കിൽ
വഴി തെറ്റാതിരിക്കണം.
കവിത,
തനി
ഉപദേശിയാവാതിരിക്കണം...
കലാവല്ലഭനും സാപ്പിക്കും നന്ദി.
Post a Comment