Tuesday, November 22, 2011

മുല്ലപ്പെരിയാർ

മുല്ലപ്പെരിയാര്‍ പൊട്ടുമ്പോള്‍,
ജലപീ‍രങ്കി
മനുഷ്യക്കടലിൻ പള്ള തുരന്ന്

കുടലും പണ്ടമെടുക്കുമ്പോൾ,
കൊലവെള്ളത്തിൻ വിളയാട്ടത്തിൽ
മരണമഹാനദി പിറകൊള്ളും.
ഉടനെ സുപ്രീം പവറുകൾ പറയും

തമിഴ് നാടിന് വെള്ളം കിട്ടാന്‍

ആ നദിയില്‍ത്തന്നെ അണ കെട്ടാം!

അപ്പോള്‍ തര്‍ക്കം അതിലായ് മാറും.

പടുന്യായങ്ങള്‍ അതിലും തുടരും.

നാണംകെട്ട കേരളത

ചങ്ങലയിട്ട കാവല്‍പട്ടികളെക്കാള്‍- കഷ്ടം

വടക്കിനെ നോക്കി

അന്നും ഇന്നത്തെപ്പോലോരിയിടും.

ശേഷം ചത്തു മലര്‍ന്ന ചീഞ്ഞ ശവങ്ങള്‍

നഷ്ടപ്പെട്ട വോട്ടുകളായി എണ്ണിത്തീരും.

കെടുതികള്‍ മാറ്റാന്‍ കേന്ദ്രം

എല്ലിന്‍മുട്ടികളിട്ടുതരും.

പിന്നെപ്പരനാറികളെല്ലാംകൂടി

അതിന്മേലാകും കടിപിടിലഹള.

അത്രേയുള്ളൂ...ഇങ്ങനെപോയാല്‍

ഇക്കാര്യത്തില്‍ നമ്മുടെ ഭാവി.

********************************

നട്ടെല്ലികളാം നരവംശപ്പട

കാര്യം കാണാന്‍ കഴിവുള്ളവരായങ്കംവെട്ടി

മത്സരഗതിയില്‍ മുന്നോട്ട്.

കഴിവില്ലാത്തവ പിന്നോട്ട്.



 
 

2 comments:

മനോജ് കെ.ഭാസ്കര്‍ said...

ശക്തമായ പ്രതികരണങ്ങള്‍ കവിതകളായി ഇനിയും പിറക്കെട്ടെ... ആശംസകള്‍

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

വര്‍ത്തമാനത്തിന്റെ ആകുലതകളും വിഹ്വലതകളും പന്ഗ്ഗു വയ്ക്കുന്നു ഈ കവിത ....ഈ ശബ്ദം ഉയര്‍ന്നു കേള്‍ക്കട്ടെ ഇനിയും ....എല്ലാവിധ ആശംസകളും....


http://pradeep-ak.blogspot.com/2011/11/blog-post.html സമയം അനുവദിക്കുബോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലോ ....