Saturday, July 21, 2012

തിരിച്ചുവരവ്

മഴ മുള്ളും.
ചൂടും ചുട്ടാവതിപ്പും കൂടും.
മലത്തിൽ പുഴുവരിക്കുന്ന പോലെ
എന്റെ ജനം ഇനിയും പെരുകും.
മാനം മുട്ടി
കോൺക്രീറ്റു സൌധങ്ങൾ വളരും.
ദുരഭിമാനം മൂക്കും.
കാക്കയും പട്ടിയും
പൂച്ചയുമെലിയും
എച്ചിൽക്കൂനകളിൽ
അന്നത്തിനായി പൊരുതും.
പകലും കൊതുകിന്റെ കടി മുറുകും.
കൊല്ലുന്നവരേയും
കൊല്ലിക്കുന്നവരേയും
‘റാൻ’മൂളി തമ്പുരാക്കന്മാരാക്കും.
ആനപ്പുറത്തിരുത്തി കൊണ്ടുനടക്കും.
ഇങ്കിലാബ് വിളിച്ച് സംരക്ഷിക്കും.
ഒരു കാട്ടുമൈനയും
ആ സ്ഥലങ്ങളിൽ
വഴിതെറ്റി വരില്ല.
ഒരു പുൽക്കൊടിപോലും

പുതുതായി കിളിർക്കില്ല.
ഉള്ളവന്റെ പുളപ്പും
ഇല്ലാത്തവന്റെ പിഴപ്പും
അതുകൊണ്ടുതന്നെ
അങ്ങനെ തുടരും.
പണ്ട് വിശപ്പുമറക്കാൻ
ഉറങ്ങിക്കളിച്ചവർക്കു വേണ്ടി
താരാട്ടു പാടിയ രാക്കിളികൾ
അറുത്ത കൈക്ക് ഉപ്പു തേക്കാത്ത
പുഴുത്തു ചാകാൻ യോഗ്യതയുള്ള
വലിയ മാന്യന്മാരുടെ ഇടയിൽ
വെറുതേ പാട്ടുപാടി മരിക്കാൻ
ഇനി വരില്ലന്നുമറിയും.
അപ്പോൾ തലതിരിയുന്ന കാലാവസ്ഥയിൽ
തിന്നാൻ കല്ലും മണ്ണും മാത്രമാകും.
പരിണാമത്തിൻ പടികടന്ന്
അഷ്ടാവക്രന്മാരുടെ വൻപട വരും.
അവരിൽ നിന്നും തുടങ്ങും
പേപിടിച്ച പട്ടിണിയുദ്ധത്തിൻ പെരുമ്പറ.
കൊന്നാ പാപം തിന്നാതീരുമെന്ന
ശവഭോഗ ചിന്ത.
അവിവേകത്തിന്നസ്കിലത.

1 comment:

മുകിൽ said...

ellam "innu" thanneyalle?
ella avasthakalum...