Sunday, June 23, 2013

തലക്കു മുകളിൽ

മഴക്ക് മനുഷ്യന്റെ സ്വഭാവമുണ്ട്‌‌‌.
ചതിക്കും.
എന്നാലും മഴയെ ഞാൻ ശപിക്കില്ല.
സ്നേഹിക്കും.
ആസ്വദിക്കും.
അടുത്ത മഴക്കുമുമ്പ്
ഓർമ്മകൊണ്ട്
ആ പഴയ ഓലക്കുടിൽ കൊട്ടാരം കെട്ടും.
ചൂടു കട്ടൻ ചായ കുടിച്ച്
അതിന്റെ ഉമ്മറത്തിരിക്കും.
കൊള്ളപ്പിടിച്ച മഴ പെയ്യുന്നതു കാണും.
തലക്കു മുകളിൽ വെള്ളം വരുന്നതും.

5 comments:

സൗഗന്ധികം said...

മഴക്ക് മനുഷ്യന്റെ സ്വഭാവമുണ്ട്‌‌‌.
ചതിക്കും.

പക്ഷേ,ഒന്നുണ്ട്.അത് ചിരിച്ചു കൊണ്ടായിരിക്കില്ല.

നല്ല കവിത

ശുഭാശംസകൾ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മഴ മനോഹരം

ajith said...

ഏറെയായാല്‍ മഴയും നന്നല്ല

AnuRaj.Ks said...

നല്ല സ്ഥിതിയിലുളളവര്‍ക്ക് മഴ അന്നുമിന്നുമൊരു പ്രശ്നമല്ല...

T.R.GEORGE said...

സൗഗന്ധികം, മുഹമ്മദ്‌ ആറങ്ങോട്ടുകര, ajith ,Anu Raj എല്ലാ അഭിപ്രായങ്ങളും വിലയേറിയത്.ഒരു പാട് നന്ദി