1
ഒരു മഴവില്ലു കാണാനുള്ള
കൊതിയാ
ഇതെഴുതാനുള്ള കാര്യം
2
മേഘങ്ങളെ തൊടാനുള്ള മോഹം
ദാ..പോകുന്ന അപ്പൂപ്പന്താടിക്കുമുണ്ട്.
3
ഓരോ വാക്കിലും ഓരോ കിളിവാതിൽ
അതു തുറക്കുക
കാവ്യചന്ദ്രികയെ കാണുക.
4
ഭൂകമ്പം വരട്ടെ
എന്നാലും നിർത്തരുത്.
പരിണാമഗുപ്തി.
5
കൂട്ടിലിട്ട കുയിൽ കൂകുംപടി
കഞ്ചാവടിച്ച കവി
വെള്ളമടിച്ച കവി.
6
അണ്ണാക്കിൽ പിരിവെട്ടി.
വെളുക്കാൻ തേച്ചത്
പാണ്ടായി.
പാണ്ടായി.
7
മരമുരഞ്ഞ
കാട്ടുതീ കെടും.
കാട്ടുതീ കെടും.
ആത്മാവിൻ തീ കെടില്ല.
8
കെട്ടാനല്ല പ്രേമം
കാണാൻ മിണ്ടാൻ
രസിക്കാൻ.
രസിക്കാൻ.
9
ഭൂമിഭാരം തൂക്കാം.
തലക്കനം തൂക്കാൻ
കട്ടിത്ലാശില്ല.
10
മുത്തച്ഛന്റെ മടിയിലിരുന്നു
വടവൃക്ഷത്തിൻ ചോട്ടിലിരുന്നു.
11
ചില സന്ധ്യയിൽ
ആകാശം ക്ഷേത്രമാകും.
ആകാശം ക്ഷേത്രമാകും.
കിളികൾ തൊഴുതുപോകും.
12
ആരുമാരേയും കൊല്ലാത്ത കാലം
കംമ്മ്യൂണിസ്റ്റ് കാലം.
അതുവരും.
--------------------------------------
10 comments:
എല്ലാം മനോഹരം.
എന്നാലും, 7,9,10,11,12 വളരെയിഷ്ടപ്പെട്ടു.
ശുഭാശംസകൾ ....
ചെറുതല്ല നന്നായി കാച്ചി കുറുക്കൽ
നന്ദി സൌഗന്ധികം,ബൈജു മണിയങ്കാല
ചെറുതായാല്‍ മാത്രം പോരാ ,,ആശയവും വശ്യമാകണം ..നന്നായിട്ടുണ്ട് എഴുത്ത് ,.കൂടുതല്‍ സജീവമാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
ആശംസകൾ.. ചിലതിൽ സ്പര്‍ക് കുറവുണ്ട്. എന്നാലും ഇഷടപ്പെട്ടു
കൊള്ളാം .. എല്ലാം ഒരുപോലെ മികച്ചതല്ലെങ്കിലും.. പക്ഷെ ഈ കാച്ചികുറുക്കല്‍ നല്ല കുറച്ചു പാടാണല്ലേ..
മനോഹരം...ആശംസകൾ..
Sunitha Madhu
സിയാഫ് അബ്ദുള്‍ഖാദര്‍, Jefu Jailaf MANOJ KUMAR M, " salabham "നന്ദി സുഹൃത്തുക്കളെ നന്ദി
ചെറുത് വലുതുമാവുന്നു.ആശംസകള്‍
Post a Comment