എന്റെ മനസ്സിന്റെ സമനില
നീ തെറ്റിക്കുന്നപോലെ
നിന്റെ മനസ്സിന്റെ സമനില
ഞാനും തെറ്റിക്കും.
നല്ല നിലാവുള്ള രാത്രി
നമ്മുടെ തൃഷ്ണകൾ വളർന്നു മുറ്റും.
നിന്റെ ശ്വാസഗതിയുടെ നീർപുഴയിൽ
ഞാൻ മുങ്ങും.
നിന്റെ നയനപുളിനം തുളുമ്പും.
നീയിളകിമറിയും.
ഞാൻ തുറന്ന ചോദ്യത്തിന്റെ
തുരംഗം തുറന്ന്
പരുന്തുപോൽ നിന്നിൽ വട്ടം ചുറ്റും.
നീ കടുത്ത മോഹത്തിൻ
കിടങ്ങിൽ വീണ്
നിഴലുപോലെന്നിൽ കള്ളം മറയും.
നിന്റെ വിരൽമൊട്ടുകൾ
എന്നെത്തൊടാൻ വിടർന്നു വരും.
എന്റെ കൈവല
നിന്നെക്കോരിയെടുക്കാനടുക്കും.
നീ ശൃംഗാരത്തിൻ സൃണുമധു; ചിരിയുടെ ചിലങ്ക.
നിന്റെ നോട്ടത്തിൻ കൊടുംചൂടിൽ
എന്റെ ദേഹത്തിനുപ്പുപടന്നകളുരുകും.
പ്രണയത്തിന്റെ പട്ടടത്തീയിൽ നാം വേകും.
മറ്റൊരു താണ്ഡവ നൃത്തത്തിനുള്ള വേദിയൊരുങ്ങും.
ഭൂതഗണങ്ങൾ കുരവയിടും.
ഭസ്മകദംബങ്ങൾ പൂക്കും.
പൊട്ടിത്തെറിക്കുന്ന ഒരു കെട്ടിപ്പിടുത്തത്തിൽ
വിണ്ണിലെ നക്ഷത്രത്തരികളായി നാം ചിന്നിച്ചിതറും.
3 comments:
പൊട്ടിത്തെറിക്കുന്ന ഒരു കെട്ടിപ്പിടുത്തത്തിൽ
വിണ്ണിലെ നക്ഷത്രത്തരികളായി നാം ചിന്നിച്ചിതറും.
aasamsakall
എന്റെ മനസ്സിന്റെ സമനില ...
കാലോചിതമായ
അല്ല സംയോജിതമായ
ഒരു കുറിപ്പ്
, അല്ല കവിത
ഇവിടെയെത്താന്‍
കഴിഞ്ഞതില്‍ സന്തോഷം
പക്ഷെ follow button കാണുന്നില്ല
ചേര്‍ക്കുക.
സമയം പോലെ
സൌകര്യം പോലെ
എന്റെ ബ്ലോഗിലും ഒന്നെത്തി നോക്കുക
വീണ്ടും കാണാം
നന്ദി നമസ്കാരം
apk
Post a Comment