Friday, December 07, 2012

ഐ.ഡി എന്ന ഹിന്ദി സിനിമ

  • നാൽ‌പ്പത്തിമൂന്നാമത് ഗോവ അന്താരാഷ്ട്ര ചലിച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ഐ.ഡി.എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു.
    മലയാളിയായ കമൽ കെ.എം ആണ് ഇതിന്റെ സംവിധായകൻ.
  • അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയാണിത്.
  • ഇതൊരു പൊള്ളിക്കുന്ന ചിത്രമാണന്നു പറഞ്ഞാൽ അധികമാവില്ല.
  • മുംബെയിലെ അഴുക്കു നിറഞ്ഞ ചേരികളും
    അതിൽ നുരിക്കുന്ന മനുഷ്യരുമാണ് ഇതിന്റെ സെല്ലുലോയിഡ് പ്രതലം.
  • ഇവിടന്നാണ് കുറച്ചുനാൾ മുമ്പ് സായിപ്പ് “സ്ലം ഡോഗ് മില്ലിണയ‘റെ
    പിടിച്ചുകൊണ്ടുപോയത്.
  • അന്നത് കണ്ട് ഓക്കാനിച്ച് ചിരിച്ചായിരിക്കും ആ ജൂറിമാരതിന്  ഓസ്ക്കാർ അവാർഡ് കൊടുത്തിണ്ടുണ്ടാവുക.
  • അതു മനസ്സിലാക്കാതെ ആ അവാർഡിൽ വെറുതെ പുളകം കൊള്ളുന്ന
    ഇന്ത്യയിലെ ആഢ്യന്മാർക്കുള്ള  മറുപടിയാണ്  ഈ ചിത്രം.
  • എവിടന്നോ വന്ന് എങ്ങനെയെക്കയോ ജീവിക്കുന്ന മനുഷ്യപ്പറ്റങ്ങളുടെ വലിയ ചതുപ്പാണ് മുംബെയിലെ ഈ ചേരികളെന്നത് കുപ്രസിദ്ധമാണ്..
  • അവിടെ  ഒരന്യ നാട്ടുകാരി പെൺകുട്ടി തന്റെ ഫ്ലാറ്റിൽ ജോലിക്കുവന്ന്  മരിച്ചു പോയ അഞ്ജാതനായ ഒരു മനുഷ്യന്റെ മേൽ‌വിലാസവും തിരക്കി ചെന്നു ചേരുന്നു.
  • ഈ കഥാപാത്രമായി വേഷമിടുന്ന
  • അഞ്ജലി താപ്പ ഭേദപ്പെട്ട അഭിനയം കാഴ്ച വച്ചു.
  • മാലിന്യക്കൂമ്പാരങ്ങളുടെ മുടുക്കു വഴികളിൽ അവൾ നേരിടുന്ന പ്രതിസന്ധികളാണ്
  • ഈ ചിത്രത്തിന്റെ കാതൽ.
  •  ഇക്കാലത്തിന്റെ കണ്ണും കരളുമായ മൊബൈൽ ഫോണും ഇതിലെ കഥാപാത്രങ്ങളാണ്.
  • ഒരു കുട്ടിക്കുറുമ്പൻ  തട്ടിപ്പറിച്ചുകൊണ്ടോടുന്ന ഐ ഫോണിന്റെ നഷ്ടപ്പെടലിൽ തീരുന്ന സിനിമ ഇവിടത്തെ സമകാലീന ചരിത്രത്തേയും പങ്കുവയ്ക്കുന്നു.
  • അച്ചുകുത്തിന്റെ ആധുനിക സംവിധാനം നടപ്പിലാക്കുന്ന ഭരണകൂടത്തെയും പ്രതിയാക്കുന്നു.
  •  വെള്ളപ്പോക്കം പോലെ വരുന്ന ഇന്ത്യൻ മന്ദബുദ്ധി സിനിമകൾക്കിടയിൽ നമ്മുടെ യാഥാർത്യങ്ങളോടടുത്തു നിൽക്കുന്ന
  • സിനിമകളുണ്ടാകുന്നത് ശ്ലാഘനീയമാണ്.
  • കമൽ കെ.എം ന് ആശംസകൾ