ഒന്നാമത്തെ നിലയിൽ നിന്നും
മൂന്നാമത്തെ നിലയിലേക്ക്
നാം മാത്രമുള്ള ഈ ലിഫ്റ്റ്
വേഗത്തിലെത്തുന്നതിൻ മുമ്പ്
നൂറു പ്രാവശ്യം നിനക്കെന്നെ
ചുംമ്പിക്കാനായാൽ
ഭൂമിയിലെ സകല ഭൂകമ്പമാപിനികളിലും
രേഖപ്പെടുത്താൻ പോകുന്ന
ഒരു ചലനത്തിന്റെ
മുന്നോടിയായ ചലനം പോലെ
നിന്റെ ഇഷ്ടത്തിന്റെ തീവ്രത
അത്രക്കുണ്ടന്ന് ഞാൻ സമ്മതിക്കും.
അതിന്റെ ഊർജ്ജ പ്രവാഹത്തിൽ
മുങ്ങി പൊങ്ങി
ജീവനുള്ള കാലം വരെ
നീ മറന്നാലും
ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും.
ഒരു നെല്ലിട വ്യത്യാസമില്ലാതെ
ഒരിക്കലും മാറാതെ
ഞാനതിലുറച്ചു നിൽക്കും.
ദേ ലിഫ്റ്റിന്റെ വാതിലടയുന്നു..
സ്വർഗ്ഗത്തിലേക്ക്
നിലംതൊടാതെ പോകുന്ന
നിമിഷത്തിന്റെ മുന പൊട്ടുന്നു.
വേഗമാകട്ടെ കാര്യങ്ങൾ
കർമ്മ ബന്ധങ്ങൾ മുറുകട്ടെ!
5 comments:
''ഓട്ടിസ്സി'' ന്റെ ലിഫ്റ്റാ.... അതു പറന്നങ്ങെത്തും. ഒരു പത്തുപന്ത്രെന്ടെണ്ണം എങ്ങനേലും ഒപ്പിക്കാം. നൂറൊക്കെ വല്ല ''ബുർജ് ഖലീഫ'' യിലുമേ നടക്കൂ ...ഹ..ഹ...ഹ...
കവിത വളരെ ഇഷ്ടമായി . കേട്ടോ ..?
ശുഭാശംസകൾ...........
ഹഹഹ
ഒന്നിനും മൂന്നിനും ഇടയില്‍ നൂറോ?
നോ ചാന്‍സ്
രണ്ടില്‍ ആരേലും കയറാന്‍ ഉണ്ടെങ്കില്‍ 50 എണ്ണം അവരോട് ചോദിക്കാം ല്ലേ
ഒറ്റവഴിയേയുളളൂ ലിഫ്റ്റ് കേടാകാന്‍ പ്രാര്‍ത്ഥിക്കാം
സൌഗന്ധികം,അജിത്,അമൃതംഗമയ,അനുരാജ്--അഭിപ്രായങ്ങൾക്ക് നന്ദി.
Post a Comment