പടർന്നു പന്തലിച്ച
ഉറക്കുമരം
വെട്ടുന്നത് കണ്ട്
നടന്നു.
വഴിയരികിൽ
കുത്തിയിരിക്കും
സുന്ദരൻ
അണ്ണാൻ കുഞ്ഞിനെ
കണ്ടു നിന്നു.
എന്തന്നറിയില്ല;
നുള്ളോളം വരും
കുഞ്ഞരി കൈകൾ
വല്ലാതവൻ
കൂട്ടിത്തിരുമ്മുന്നു.
ചോരിവായിൽ
എന്തോ പറയും പോലെ
എന്തോ ചവക്കുന്നു.
ചിറി തുടക്കുന്നു.
എന്നെ കണ്ടതും
അടുത്തുള്ള
കരിഞ്ഞ
തെങ്ങിലേക്കവൻ
ഓടിക്കയറി.
അല്പ നേരം
അവനെ നോക്കി
അവിടെ ഞാൻ നിന്നു.
പിന്നെയതും കളഞ്ഞ്
മുന്നോട്ട് നടന്നു.
അപ്പോളെന്നെ
കളിയാക്കി ചിരിക്കും പോലെ
ഉച്ചത്തിലവൻ ചിലച്ചു.
പടർന്നു പന്തലിച്ച
ആ ഉറക്കുമരം
അലച്ചു വീഴും
ഒച്ചയും കേട്ടു.
......................
ഇപ്പോൾ
ഭൂമിയെന്ന
മഹാജീവി
അകത്തിരുന്ന് വെന്ത്
ഞരങ്ങും പോലെ.
അന്ത്യകാലം
അടുക്കും പോലെ!
4 comments:
വീഴ്ച്ചയുടെ ഒച്ച...!!
നല്ല കവിത.ഇഷ്ടമായി
ശുഭാശംസകൾ....
പാവം അണ്ണാറക്കണ്ണന്...അവനെ ജീവിക്കാനനുവദിക്കില്ല
നന്ദി.പ്രിയ സുഹൃത്തുക്കളെ
Post a Comment