Wednesday, July 09, 2014

അവസാന ലോകകപ്പ്

പൊളിയല്ല;സത്യം.
കലിയുഗം തീരും മുമ്പ്
പ്രളയം വരും മുമ്പ്
അവസാന ലോകകപ്പ് ഫുട്ബോൾ
കൊച്ചിയിൽ നടക്കും.
ഫൈനലിൽ
തമിഴ്നാടും
കേരളവും
ഏറ്റുമുട്ടും.
കട്ടക്കുളള പൊരിഞ്ഞ കളി
സമനിലയിലാകും നേരം
ക്ഷമകെട്ട കേരളഗോളി-
കമ്യൂണിസ്റ്റ് പോരാളി
ഒറ്റക്കു പന്തുമായി ഓടിക്കയറും.
വട്ടം കറങ്ങും
വെട്ടിത്തിരിയും. 
മുട്ടനടിയിൽ
തമിഴ്നാടിൻ വല കുലുക്കും.
സ്വർണ്ണ കപ്പടിക്കും.
കൊച്ചു കേരളം
വലിയ കേരളമാകും.
ചെങ്കൊടി പിടിച്ച കൈകൾ
ഊറ്റം കൊള്ളും.
ലോകം നമ്മുടെ
കാൽക്കീഴീലമരും.
എന്തിനും പോന്ന
അന്നത്തെ മലയാളികൾ
ഊച്ചാളികളാകില്ല.
നല്ല ഉശിരുള്ളവരായിരിക്കും.
നിന്ന നിൽപിൽ
അവർ പറക്കും.
അവരെക്കുറിച്ചാലോചിച്ചാ
ഈ ലോകകപ്പ്
ആ ലോകകപ്പായി
ഞാൻ കാണുന്നത്.
ആവേശം കൊള്ളുന്നത്.

No comments: