Saturday, August 02, 2014

ഓണപ്പാട്ട്

വന്നല്ലോ ഓർമ്മയിലോണം.
ഒരു വട്ടിപ്പൂവുമായ് വീണ്ടും.
പിന്നിൽ നിന്നോടിയിങ്ങെത്തി.
ഒരു പാട് ദൂരങ്ങൾ താണ്ടി.
പുത്തനുടുപ്പിട്ടു നിന്നു-വാ
വട്ടത്തിൽ പൂക്കളമിട്ടു.
(വന്നല്ലോ)

ഊഞ്ഞാലിലാഞ്ഞു കുതിച്ചു
മാനത്തെ മേലാപ്പിൽ മുട്ടി.
മുറ്റത്തു തൊങ്ങിക്കളിച്ചു
അമ്മാറൈറ്റു പറഞ്ഞു.
കരിങ്ങാട്ടക്കായ പറിച്ചു
കാതിൽ തൂക്കി നടന്നു.
പൂനുള്ളി പൂനുള്ളിപ്പോയി
കുന്നിന്‍റെ തുഞ്ചത്തിലെത്തി.
(വന്നല്ലോ)

അക്കരെപ്പച്ചകൾ തേടി
പാടത്തിനക്കരെ ചെന്നു.
പാത്തു പതുങ്ങി നടന്നു
താമരക്കോഴിയെ കണ്ടു.
സർപ്പത്തിൻ വള്ളിയിലാടി
പൂച്ചപ്പഴം പറിച്ചോടി.
മൺകൂമ്പലെല്ലാമിടിച്ചു
ആമ്പൽക്കുളത്തിൽ കുളിച്ചു.
(വന്നല്ലോ)

2 comments:

ajith said...

മനോഹരമായൊരു ഓണപ്പാട്ട്

T.R.GEORGE said...

Thanks lot ajith sir